Join News @ Iritty Whats App Group

മലപ്പട്ടത്ത് മാങ്കൂട്ടത്തിലിന്റെ പദയാത്രക്കിടെ വൻ സംഘർഷം; യൂത്ത് കോൺഗ്രസ്–സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടി

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസിന്റെ പദയാത്രക്കിടെയിലും പൊതുസമ്മേളനത്തിലും വൻ സംഘർഷം. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി.

എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷം ഉണ്ടായി. പ്രവർത്തകരെ ശാന്തരാക്കാൻ ഇരുവിഭാഗം നേതാക്കളും ശ്രമിക്കുന്നു സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group