Join News @ Iritty Whats App Group

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം


മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിന് നിയമനം. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ ആയിരുന്നു എ പ്രദീപ് കുമാർ.

നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. അതേസമയം വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. 21 ന് ചുമതല ഏല്‍ക്കുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. ഭരണത്തുടര്‍ച്ച എല്ലാവരും അംഗികരിക്കുന്ന കാര്യമാണെന്നും ഏല്‍പ്പിച്ച ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group