Join News @ Iritty Whats App Group

കാർ​ഗോ കടലിൽ വീണ സംഭവം; സംസ്ഥാനത്തെ എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിർദേശം

​കാർ​ഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാ​ഗ്രത നിർദേശം. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്. തുടർന്നാണ് കപ്പലിൽ നിന്ന് 9 കാർ​ഗോകൾ കടലിൽ വീണത്. തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി.



മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ വീണതെന്നാണ് സൂചന. ഗ്യാസ് ഓയിലിൽ സൾഫറിന്റെ സാന്നിധ്യം. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകട സ്ഥിതിയിലാകുമെന്ന് നേവി അറിയിച്ചു. ദക്ഷിണ മേഖല ലേബൽ ആസ്ഥാനമാണ് രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നത്. കോസ്റ്റുകാർഡിന്റെ കൊച്ചി ആസ്ഥാനത്തു നിന്നും നിരീക്ഷണം നടത്തുന്നുണ്ട്. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group