Join News @ Iritty Whats App Group

ഉളിക്കൽ ടൗൺ തെരുവുനായകളുടെ പിടിയിൽ


ളിക്കൽ: ഉളിക്കൽ ടൗൺ
തെരുവുനായകളുടെ പിടിയിൽ.
ഉളിക്കൽ ബസ്സ്റ്റാൻഡ്, ഉളിക്കൽ ടൗൺ,
പഴയ ഫെഡറൽ ബാങ്കിനു സമീപം, ടൗണിലെ
പെട്രോൾ പമ്ബ്, സിനിമാ ടാക്കീസിനു സമീപം
എന്നിവിടങ്ങളാണു നായ്ക്കളുടെ വിഹാര
കേന്ദ്രം.


ഉളിക്കല്‍ ടൗണിനു സമീപം താമസിക്കുന്ന ഒരു സ്വകാര്യ വ്യക്തിയാണു നായ്ക്കളെ വളർത്തുന്നത്. കുറച്ചു ദിവസങ്ങളായി ഈ വ്യക്തി നാട്ടില്‍ ഇല്ലാതായതോടെ ആഹാരം ലഭിക്കാതെ നായകള്‍ ടൗണിലും പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് ഭീഷണിയായി അലഞ്ഞു തിരിയുകയാണ്. കാല്‍നടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നായകള്‍ ഭീഷണിയാകുകയാണ്.

രാത്രിയില്‍ ഉളിക്കല്‍ ടൗണിലെ ഗൂർഖയ്ക്കു പോലും ടൗണില്‍ ഇറങ്ങാൻ പറ്റത്ത അസ്ഥയാണ്. ഒരാഴ്ച മുമ്ബാണ് രാത്രിയില്‍ സിനിമ കഴിഞ്ഞിറങ്ങിയ ദമ്ബതികള്‍ക്കു നേരെ നായ്ക്കൂട്ടം പാഞ്ഞടുത്തത്. ഇവരെ അതുവഴി വന്ന വാഹന യാത്രക്കാരാണു രക്ഷപ്പെടുത്തിയത്. രാവിലെ നടക്കാൻ ഇറങ്ങുന്നവരെയും മദ്രസകളില്‍ പഠിക്കാൻ പോകുന്ന കുട്ടികള്‍ക്കു നേരെയും നായക്കൂട്ടങ്ങള്‍ ആക്രമിക്കാൻ പാഞ്ഞടുക്കുന്നത് പതിവുകാഴ്ചയാണ്.

സ്കൂള്‍ തുറക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരുവുനായ്ക്കളെ നിയന്ത്രിച്ചില്ലെങ്കില്‍ വിദ്യാർഥികള്‍ക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകും. ഉളിക്കല്‍ ടൗണിലെത്തുന്ന യാത്രക്കാരും ഭയത്തോടെയാണു സഞ്ചരിക്കുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group