Join News @ Iritty Whats App Group

ദേശീയപാത തകർന്ന സംഭവം; അപകട സ്ഥലം ജനങ്ങൾ സന്ദർശിക്കരുതെന്ന് കളക്ടറുടെ നിർദേശം


മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് ജനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് മലപ്പുറം കളക്ടർ വി ആർ വിനോദ്. കൂരിയാടിന് സമീപ പ്രദേശത്തെ വീടുകൾ, ദേശീയപാതാ നിർമണവുമായി ബന്ധപ്പെട്ട് സുരക്ഷ ഭീഷണിയിലായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സ്ഥലത്ത് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഡിസാസ്റ്റർ ടൂറിസം ഒഴിവാക്കണം. മേഖലയിൽ പൊലീസിനെ നിയോഗിക്കുന്നത് ആലോചിക്കുമെന്നും വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ സർവ്വകക്ഷി യോഗം വിളിക്കും. അപകടം നടന്നതിന് എതിർവശത്തെ സർവീസ് റോഡ് തുറന്ന് കൊടുക്കും ചില പ്രവർത്തികൾക്ക് ശേഷമായിരിക്കും അത് തുറന്ന് കൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group