Join News @ Iritty Whats App Group

കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
 


കുടക്: കനത്ത മഴയെ തുടർന്ന് കുടക് ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജൂൺ 6 മുതൽ ജൂലൈ അഞ്ചു വരെ കണ്ടെയ്നറുകൾ ബുള്ളറ്റ് ടാങ്കറുകൾ, മരം,മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. അതേസമയം ബസ് ഉൾപ്പെടെയുള്ള യാത്ര വാഹനങ്ങൾക്കും, പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്തനിവാരണ നിമിയമപ്രകാരം കേസെടുക്കും എന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group