ബെംഗളൂരു: മംഗളൂരുവിലെ മുസ്ലിം പള്ളി സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെ കർണാടകയിൽ കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. പാർട്ടിയിലെ മുസ്ലിം നേതാക്കൾ മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ വാർത്താസമ്മേളനത്തിൽ ചോദ്യവുമായി രംഗത്തെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ നിരവധി ന്യൂനപക്ഷ വിഭാഗം നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു. മംഗലാപുരത്തെ സർക്യൂട്ട് ഹൗസിൽ 32 കാരനായ അബ്ദുൾ റഹ്മാനാണ് കൊലപാതകത്തിനിരയായത്. അദ്ദേഹവും പങ്കാളിയും,കലന്ദർ ഷാഫി(29) മണൽ ഇറക്കിക്കൊണ്ടിരുന്നപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ വാളുകൊണ്ട് അവരെ ആക്രമിച്ചു. റഹിമാൻ പരിക്കേറ്റ് മരിച്ചു, ഷാഫി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ഉസ്മാൻ കാലാപു എന്ന പ്രാദേശിക കോൺഗ്രസ് നേതാവ് അദ്ദേഹത്തിനെതിരെ ചോദ്യവുമായി രംഗത്തെത്തി. ക്ഷിണ കന്നഡ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവർ, സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മെയ് 1 ന് വർഗീയമായി സെൻസിറ്റീവ് ആയ അതേ ജില്ലയിൽ ഹിന്ദു പ്രവർത്തകൻ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് ഏതാനും ആഴ്ചകൾക്കുള്ളിലാണ് റഹിമാന്റെ കൊലപാതകം നടക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സംഘത്തെ മംഗളൂരുവിലേക്ക് അയയ്ക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.
Post a Comment