Join News @ Iritty Whats App Group

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ഇന്ന് ചുമതലയേൽക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും ചുമതലയേറ്റെടുക്കും. കെപിസിസി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 

കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവർ സംബന്ധിക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെ നിയുക്ത ഭാരവാഹികൾ സന്ദര്‍ശിക്കും.

Post a Comment

أحدث أقدم
Join Our Whats App Group