Join News @ Iritty Whats App Group

ആഗോള കത്തോലിക്കാ സഭക്ക് പുതിയ ഇടയൻ; ലിയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റു, മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡമെന്ന് മാര്‍പാപ്പ


ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു. മുക്കുവന്‍റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലിയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റത്. വിശുദ്ധ പത്രോസിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ചതിന് ശേഷമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തില്‍ സ്ഥാനാരോഹണ ചടങ്ങ് തുടങ്ങിയത്.

സമാധാനം പുലരുന്ന നവ ലോകത്തിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമാന്‍ മാര്‍പാപ്പ ലോകത്തെ അഭിസംബോധന ചെയ്തു. സ്‌നേഹവും ഐക്യവും പ്രധാനമാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. വിവിധ മതസ്ഥരുമായുള്ള സ്‌നേഹം പ്രധാനമാണ്. തന്റെ മിടുക്ക് കൊണ്ടല്ല മാര്‍പാപ്പയായത്. ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നു. ഐക്യത്തിലും സ്‌നേഹത്തിലും മുന്നോട്ടുപോകണമെന്നും മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡമെന്നും മാര്‍പാപ്പ പറഞ്ഞു.

കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുര്‍ബാന നടന്നു. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. കുര്‍ബാനയ്ക്കൊടുവിൽ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group