പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയിൽ മരിക്കുകയുമായിരുന്നു. സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ, എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 ന് തിരൂർക്കാട് മഹല്ല് ജുമാ മസ്ജിദിൽ നടക്കും
Post a Comment