Join News @ Iritty Whats App Group

'ഞങ്ങൾക്ക് മകനെ നഷ്ടപ്പെട്ടു,ആരുമില്ല'; മകന്റെ ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുൻപ് പിതാവ് മോഹൻ ഷെട്ടി വികാരധീനനായി പൊട്ടിക്കരഞ്ഞു;'രാഷ്ട്രീയക്കാർ കുട്ടികളെ ചൂഷണം ചെയ്യുന്നു'





ണ്ട്വാൾ: 
ബജ്പെയിൽ വെട്ടിക്കൊല
ചെയ്യപ്പെട്ട സുഹാസ് ഷെട്ടിയുടെ മൃതദേഹം
വൈകുന്നേരം ജന്മനാടായ ബണ്ട്വാൾ
പുലിമജലിൽ വൻ ജനാവലിയുടെ
സാന്നിധ്യത്തിൽ സംസ്കരിച്ചു.


മകന്റെ ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ സുഹാസിൻ്റെ പിതാവ് മോഹൻ ഷെട്ടി വികാരധീനനായി പൊട്ടിക്കരഞ്ഞു.

'ഈ ചിത ഇപ്പോള്‍ എരിഞ്ഞടങ്ങും. ഇവിടെ കൂടിയിരിക്കുന്നവരെല്ലാം പിരിഞ്ഞുപോകും. എന്നാല്‍ അക്രമത്തില്‍ തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ തീ കെടുമോ? രാഷ്ട്രീയക്കാർ അവരുടെ സ്വാർത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ നമ്മുടെ മക്കള്‍ മരിക്കുമ്ബോള്‍ ഒരു രക്ഷിതാവിന് അത് എങ്ങനെ സഹിക്കാൻ കഴിയും? അദ്ദേഹം കണ്ണീരോടെ ചോദിച്ചു.

'കുടുംബത്തിൻ്റെ താങ്ങും തണലുമാകേണ്ട നമ്മുടെ നിഷ്കളങ്കരായ കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് ലഭിച്ചത്? ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് ആരുമില്ല. എല്ലാം നഷ്ടപ്പെട്ട ഒരു പറ്റം മാതാപിതാക്കളാണ് ഞങ്ങള്‍, അദ്ദേഹം കൂട്ടിച്ചേർത്തു.

സുഹാസ് ഷെട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ബണ്ട്വാളിലെ ബി.സി. റോഡില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ബണ്ട്വാള്‍ എം.എല്‍.എ രാജേഷ് നായിക്, ബെല്‍ത്തങ്ങാടി എം.എല്‍.എ ഹരീഷ് പൂഞ്ച, ആർ.എസ്.എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകർ ഭട്ട് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ മംഗളൂരു എ.ജെ. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് ആംബുലൻസില്‍ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ വാഹനങ്ങളില്‍ അനുഗമിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാൻ ഐ.ജി അമിത് സിംഗ്, എസ്.പി യതീഷ് എൻ., ടൗണ്‍ പോലീസ് ഇൻസ്പെക്ടർ അനന്തപത്മനാഭ, എസ്.ഐ രാമകൃഷ്ണ എന്നിവർ ബണ്ട്വാളില്‍ ക്യാമ്ബ് ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group