Join News @ Iritty Whats App Group

മരം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടു, കുഞ്ഞനുജനെ രക്ഷിക്കാൻ ഓടിയെത്തി, പക്ഷേ പെൺകുട്ടിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: മരച്ചില്ല ഒടിഞ്ഞുവീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനി റിസ്‌വാനയാണ് മരിച്ചത്. എട്ട് വയസായിരുന്നു പ്രായം. ഒന്നരവയസായ അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്‌വാന അപകടത്തില്‍ പെട്ടത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

വീടിന് പുറകിലുളള സ്ഥലത്തുവെച്ചാണ് അപകടം. മരം ഒടിയുന്ന ശബ്ദം കേട്ട് സഹോദരനെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു. എന്നാൽ മരം റിസ്‌വാനയുടെ മേലേക്ക് വീണു. സഹോദരന് പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്‌വാനയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group