Join News @ Iritty Whats App Group

അപകട ഭീഷണിയിൽ പാൽച്ചുരം യാത്ര; സുരക്ഷാവേലി തകർന്ന് മാസങ്ങളായിട്ടും പുനർനിർമിച്ചില്ല




ഇരിട്ടി:കൊട്ടിയൂർ പാൽച്ചുരം
ബോയ്സ് ടൗൺ ചുരം റോഡിലെ
സുരക്ഷാവേലി തകർന്ന് മാസങ്ങളായിട്ടും
പുനർനിർമിച്ചില്ല.


ചെകുത്താൻ തോടിന് സമീപം റോഡരികില്‍ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച്‌ നിർമിച്ച സുരക്ഷാവേലിയാണ് തകർന്ന് കിടക്കുന്നത്.

ചുരത്തില്‍കൊക്കയുള്ള ഭാഗത്ത് സുരക്ഷാവേലി തകർന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് സമീപം കാട് വളർന്നതിനാല്‍ കുറച്ച്‌ ഭാഗത്ത് ഇരുമ്ബു വേലി ഇല്ലെന്ന് വാഹനയാത്രക്കാർക്ക് പെട്ടെന്ന് മനസ്സിലാകില്ല. ഇവിടെ വാഹനങ്ങള്‍ റോഡരികിലേക്ക് വശം ചേർത്താല്‍ അപകടത്തില്‍ പെടാൻ സാധ്യതയുണ്ട്. ചുരം പാതയിലെ വീതി കുറഞ്ഞതും ഒരു വശം കൊക്കയുള്ളതുമായ ഭാഗമാണ് ഇത്.

വലിയ വാഹനങ്ങള്‍ എതിർ ദിശകളില്‍ നിന്ന് വന്നാല്‍ വശം കൊടുക്കാൻ സ്ഥലമില്ല. വലിയ വാഹനങ്ങള്‍ ദൂരെ നിന്ന് ഫോണ്‍ മുഴക്കി എതിർ ദിശയില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ വശം കൊടുക്കാല്‍ പറ്റുന്നയിടത്ത് നിർത്തിയ ശേഷമാണ് ഈ ഭാഗത്ത് കൂടി കടന്ന് പോകുന്നത്. കഴിഞ്ഞ വർഷം ജനുവരിയില്‍ റോഡരികില്‍ റോഡരികില്‍ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി തകർന്നിരുന്നു.

അതിന് പകരമായിയാണ് ഇരുമ്ബുപൈപ്പ് കൊണ്ട് സുരക്ഷാവേലി കെ.ആർ.എഫ് ബി നിർമിച്ചത്. ദിവസേന നിരവധി വാഹനങ്ങളാണ് ചൂരം പാതയിലൂടെ കടന്ന് പോകുന്നത്. കൊട്ടിയൂർ ഉത്സവം ജൂണില്‍ ആരംഭിക്കുന്നതോടെ ചുരം വഴി പോകുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാകും.

ഉത്സവകാലത്ത് രാത്രിയില്‍ പോലും വാഹനങ്ങളുടെ വലിയ തിരക്കാണ് ചുരത്തില്‍. തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ സുരക്ഷാവേലി ഇല്ലെന്ന് തിരിച്ചറിയാൻ രാത്രി ബുദ്ധിമുട്ടാണ് .ചുരം റോഡ് പരിചിതമല്ലാത്ത നിരവധി യാത്രക്കാർ ഉത്സവകാലത്ത് ബോയ്സ് ടൗണ്‍ പാല്‍ച്ചുരം പാതയിലൂടെ കടന്ന് പോകുന്നത്.

ഉത്സവം ആരംഭിക്കുന്നതിന് മുമ്ബായി സംരക്ഷണ ഭിത്തിയോ ഇരുമ്ബ് സുരക്ഷാവേലിയോ പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉത്സവത്തിന് മുമ്ബായി താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്നാണ് കെ.ആർ.എഫ്.ബി അധികൃതരും പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group