Join News @ Iritty Whats App Group

‘വോട്ടർ സ്ലിപ്പ് വലിയ അക്ഷരങ്ങളിൽ പ്രിൻറ് ചെയ്യും’; വോട്ടർ പട്ടിക പരിഷ്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങൾ. മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ട്രൽ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. ഇതിലൂടെ മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽ വേഗം നീക്കം ചെയ്യാൻ കഴിയും. വോട്ടർ സ്ലിപ്പിന്റെ ഡിസൈൻ പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വോട്ടർ സ്ലിപ്പ് വലിയ അക്ഷരങ്ങളിൽ പ്രിൻറ് ചെയ്യും ഇത് വോട്ടർമാർക്ക് പോളിംഗ്
സ്റ്റേഷനുകൾ പെട്ടന്ന് തിരിച്ചറിയാൻ സഹായിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നമ്പറുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കും. ഫോട്ടോ കൂടുതൽ വ്യക്തമാകുന്ന തിരിച്ചറിയൽ കാർഡ് നൽകാനും തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group