Join News @ Iritty Whats App Group

കാലവർഷം: സാഹോദര്യ കേരള പദയാത്ര താത്കാലികമായി നിർത്തി വയ്ക്കുന്നു ;വെൽഫെയർ പാർട്ടി

പതിവിൽ നിന്നും വ്യത്യസ്തമായി കാലവർഷം
നേരത്തെ ആരംഭിക്കുകയും മഴ ശക്തി പ്രാപിക്കുകയും
ചെയ്ത സാഹചര്യത്തിൽ പദയാത്രയിലെ ശേഷിക്കുന്ന
പരിപാടികൾ മറ്റൊരു സന്ദർഭത്തിലേക്ക് മാറ്റി
വെക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന
ജനറൽ സെക്രട്ടറി എസ്. ഇർഷാദ്


തിരുവനന്തപുരം: ഏപ്രിൽ 19-ന് തിരുവനന്തപുരത്ത്
നിന്നാരംഭിച്ച പദയാത്ര കേരളത്തിലെ വിവിധ ജില്ലകളിൽ
ആവേശകരമായ പര്യടനം പൂർത്തിയാക്കി കണ്ണൂർ
ജില്ലയിൽ എത്തിച്ചേർന്നിരിക്കുകയാണ്. പതിവിൽ നിന്നും
വ്യത്യസ്തമായി കാലവർഷം നേരത്തെ ആരംഭിക്കുകയും
മഴ ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിൽ
പദയാത്രയിലെ ശേഷിക്കുന്ന പരിപാടികൾ മറ്റൊരു
സന്ദർഭത്തിലേക്ക് മാറ്റി വെക്കുകയാണെന്ന് വെൽഫെയർ
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്
പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിൽ പല സ്ഥലങ്ങളിലും മഴക്കെടുതിയും മറ്റു
ദുരന്തങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവും
നിലവിലുണ്ട്. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച മുന്നേറ്റമായി സാഹോദര്യ കേരള പദയാത്രയെ
സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാ
ജനാധിപത്യ വിശ്വാസികൾക്കും സഹപ്രവർത്തകർക്കും
സംസ്ഥാന കമ്മിറ്റിയുടെ സാഹോദര്യ അഭിവാദ്യങ്ങൾ
അറിയിക്കുന്നുവെന്ന് എസ്. ഇർഷാദ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group