ഇരിട്ടി: ഇരിട്ടി ടൗണിലെ
നരിക്കുണ്ടത്തുള്ള റോഡിന്റെ
അവസ്ഥയാണിത്. ഒരു വർഷമായി റോഡിന്റെ
സ്ഥിതി ഇങ്ങനെയാണ്.
ടാറിങ് ചെയ്‌ത് ഗതാഗതയോഗ്യമായിരുന്ന റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്‌ഥാപിച്ചപ്പോള്‍ റോഡ് ചളിക്കുളമായി മാറുകയായിരുന്നു. വേനല്‍ക്കാലത്ത് പൊടിശല്യം ആയിരുന്നെങ്കില്‍ മഴപെയ്‌തപ്പോള്‍ ചെളിയാണ്.
നൂറോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള പൈപ്പ് ഇട്ടതും, ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസിനായി കുടിവെള്ളം കൊണ്ടുപോകുന്നതിനുള്ള പൈപ്പ് ലൈന്‍ ഇട്ടതും വീടുകളില്‍ വിതരണം ചെയ്ുന്ന യകുടിവെള്ളത്തിനായുള്ള പൈപ്പുകള്‍ സ്‌ഥാപിച്ചതുമാണ് റോഡിന്റെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം.
Qകാല്‍നടയാത്രയ്‌ക്കുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ പോലും വിളിച്ചാല്‍ വരില്ല.
സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളെ കയറ്റാനുള്ള വാഹനങ്ങള്‍ക്കും ഇതുവഴി വരാന്‍ സാധിക്കില്ല. ഇരിട്ടി താലൂക്ക് ആശുപത്രി റോഡില്‍ നിന്ന് ഇരിട്ടി നേരമ്ബോക്ക് റോഡുമായി ബന്ധിപ്പിക്കുന്ന നരിക്കുണ്ടം റോഡ് മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്ന തോടായാണ് മാറാറുള്ളത്. ഇരിട്ടി താലൂക്ക് ആശുപത്രി മുതലുള്ള വെള്ളം ഈ റോഡിലൂടെ ആണ് ഒഴുകുന്നത്. അതിനാല്‍ വലിയ ഡ്രൈനേജ് ഉള്‍പ്പെടെ നിര്‍മിച്ച് വേണം റോഡ് നവീകരണ പ്രവൃത്തി നടത്താന്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ കാലതാമസമാണ് റോഡ് നവീകരണം വൈകാന്‍ ഇടയാക്കിയത് എന്നും 38 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ ഉള്‍പ്പെടെ നല്‍കിയതായും പ്രതീക്ഷിക്കുന്നതിനു മുന്‍പേ മഴപെയ്‌തതാണ് നവീകരണ പ്രവൃത്തിക്ക് തടസമായി നില്‍ക്കുന്നതെന്നും അടുത്തദിവസം മുതല്‍ നവീകരണ പ്രവൃത്തി നടത്തുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ കെ. നന്ദനന്‍ പറഞ്ഞു.
Post a Comment