Join News @ Iritty Whats App Group

കോഴിക്കോട് ഷഹബാസ് വധം: കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം


കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം. വിഷയം ചൂണ്ടിക്കാട്ടി ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ ബാലവകാശ കമ്മീഷന് പരാതി നൽകി. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചിരുന്നു. ബാലാവകാശ കമ്മീഷനാണ് ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കിയത്. 

വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും ആയിരുന്നു പരീക്ഷ ഫലം തടഞ്ഞതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പ്രതികരിച്ചത്. ജുവനൈൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചുപൊറുപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group