Join News @ Iritty Whats App Group

അങ്ങനങ്ങ് പോയാലോ! സംശയം തോന്നി 'കുട്ടി ഫാദറി'നെ പൊക്കി, തിരുപുറത്ത് 2 പേർ എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ


തിരുവനന്തപുരം: തിരുവനന്തപുരം തിരുപുറത്ത് ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കരുംകുളം പുല്ലുവിള സ്വദേശി 'കുട്ടി ഫാദർ' എന്ന് വിളിക്കുന്ന സന്തോഷ്, ആനാവൂർ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സന്തോഷിന്‍റെ പക്കൽ നിന്നും 0.399 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും, അരുണിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.423 ഗ്രാം എംഡിഎംഎയുമായുമാണ് പിടികൂടിയത്. 

തിരുപുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ.രതീഷും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു.എ, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്.ആർ.എസ്, സാജു.എസ്.ആർ, പ്രവന്‍റീവ് ഓഫീസർ (ഗ്രേഡ്) അരുൺ.ഇ.എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് ലാൽ.എസ്, ഹരിപ്രസാദ്.എസ്, ഹരികൃഷ്ണൻ.ആർ.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഖ ചന്ദ്രൻ എന്നിവരും പങ്കെടുത്തു.

അതിനിടത്ത് കോതമംഗലത്ത് മൂന്ന് ഗ്രാമോളം എംഡിഎംഎയുമായി ഒരു യുവാവിനെ എക്സൈസ് പിടികൂടി. ഇരമല്ലൂർ സ്വദേശി ഷഫീക്ക് എന്നയാളാണ് പിടിയിലായത്. കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ബാബു.എം.ടി, സോബിൻ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത്.പി.വി, ബിലാൽ.പി.സുൽഫി, വനിത സിവിൽ എക്സൈസ് ഓഫീസർ നൈനി മോഹൻ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group