ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ സ്‌പേസ് എക്‌സിന്‍റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഈ മാസം ആദ്യം കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമായ സ്റ്റാർലിങ്ക്, ലോകത്തിലെ നഗരങ്ങളിലും വിദൂര പ്രദേശങ്ങളിലും കുറഞ്ഞ ലേറ്റൻസിയോടെ അതിവേഗ ഇന്‍റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ നിയന്ത്രണ തടസങ്ങൾ സ്റ്റാർലിങ്ക് നീക്കിയതോടെ, ഉപഗ്രഹ ഇന്‍റർനെറ്റ് സേവനത്തിനായി ഉപയോക്താക്കൾ എത്രമാത്രം ചെലവഴിക്കേണ്ടിവരുമെന്നതാണ്. പ്ലാനും ഭൂമിശാസ്ത്രപരമായ സ്ഥാനവും അനുസരിച്ച്, ഇന്ത്യക്കാർ പ്രതിമാസം 3,000 മുതൽ 7,000 രൂപ വരെ നൽകേണ്ടിവരുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ വില മാത്രമാണ്. പ്രതിമാസ ഫീസിനു പുറമേ, ഉപയോക്താക്കൾ ഒരു വൈ-ഫൈ റൂട്ടറും ഒരു സാറ്റലൈറ്റ് ഡിഷും ഉൾപ്പെടുന്ന സ്റ്റാർലിങ്ക് കിറ്റും വാങ്ങേണ്ടിവരും എന്ന് ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ, സ്റ്റാൻഡേർഡ് സ്റ്റാർലിങ്കിന് 349 ഡോളർ വിലവരും, അതായത് ഏകദേശം 30,000 രൂപ. അതേസമയം യാത്രയ്ക്കിടെ ഇന്‍റർനെറ്റ് ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന സ്റ്റാർലിങ്ക് മിനി കിറ്റിന് 599 ഡോളർ അല്ലെങ്കിൽ ഏകദേശം 43,000 രൂപ വിലവരും. ഈ കിറ്റുകൾക്ക് ഇന്ത്യയിലും സമാനമായ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റാൻഡേർഡ് സ്റ്റാർലിങ്ക് പ്ലാനുകൾ സാധാരണയായി പ്രതിമാസം 120 ഡോളറിൽ ആരംഭിക്കുമ്പോൾ, സ്റ്റാർലിങ്ക് മിനി രണ്ട് ഓപ്ഷനുകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. 50 ജിബി ഡാറ്റയുള്ള 120 ഡോളർ (ഏകദേശം 10,300 രൂപ) പ്ലാനും പ്രതിമാസം 165 ഡോളർ (ഏകദേശം 14,100 രൂപ) വിലയുള്ള അൺലിമിറ്റഡ് ഡാറ്റ പ്ലാനും. എങ്കിലും, നിങ്ങൾക്ക് സ്റ്റാർലിങ്ക് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഹാർഡ്‌വെയറിന് 2,500 ഡോളർ (ഏകദേശം 2,14,000 രൂപ) നൽകിയാൽ മതി. പൈപ്പ് അഡാപ്റ്റർ, ജെൻ 3 വൈ-ഫൈ റൂട്ടർ പോലുള്ള ഓപ്ഷണൽ ആക്‌സസറികൾ യഥാക്രമം 120 ഡോളർ (10,300രൂപ ), 199 ഡോളർ (ഏകദേശം 17,000) വിലവരും.
സ്റ്റാർലിങ്ക് എപ്പോഴാണ് ഇന്ത്യയിൽ വരുന്നത്?
കേന്ദ്ര സർക്കാര്‍ ഒരു ലെറ്റർ ഓഫ് ഇന്‍റന്‍റ്, സ്റ്റാർലിങ്കിന് നൽകിയതായി ഈ മാസം ആദ്യം പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്‌പേസ് എക്‌സിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിനുള്ള വഴിയൊരുക്കി. എങ്കിലും, സ്റ്റാർലിങ്ക് ഇന്ത്യയിലുടനീളം സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, അതിന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍ററിന്‍റെ (IN-SPACe) അനുമതി ആവശ്യമാണ്. കൂടാതെ സർക്കാർ ഒരു സ്‌പെക്ട്രം അനുവദിക്കുകയും വേണം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ശുപാർശ തയ്യാറാക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യൻ ടെലികോം വിപണിയുടെ 70 ശതമാനത്തിലധികവും വഹിക്കുന്ന റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം നെറ്റ്‌വർക്കുകളുമായും കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ഈ പങ്കാളിത്തങ്ങൾ ഇന്ത്യയിലെ സ്റ്റാർലിങ്കിന്‍റെ സേവനങ്ങളുടെ വിലയെയും ലഭ്യതയെയും എങ്ങനെ ബാധിക്കുമെന്ന് നമ്മൾ കണ്ടറിയേണ്ടതുണ്ട്.
റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി സ്റ്റാർലിങ്ക് ഉപകരണങ്ങൾ വിൽക്കുമെന്നും സേവനങ്ങളുടെ ഉപഭോക്തൃ സേവന ഇൻസ്റ്റാളേഷനും സജീവമാക്കലും പിന്തുണയ്ക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, സ്റ്റാർലിങ്ക് ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല, പക്ഷേ ഈ വർഷം അവസാനമോ അടുത്ത വർഷമോ ടെലികോം ഓപ്പറേറ്റർമാർ വഴി സേവനം ലഭ്യമാകാൻ സാധ്യതയുണ്ട്.
Post a Comment