Join News @ Iritty Whats App Group

ഹൃദയാഘാതം; കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ മരിച്ചു



ബംഗളൂരു: കോഴിക്കോട്
സ്വദേശിയായ വിദ്യാർഥി
ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന്
മരിച്ചു. യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ്
എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥി
കോഴിക്കോട് മേമുണ്ട തടത്തിൽ മീത്തൽ
(കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകൻ
കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.


വ്യാഴാഴ്ച രാവിലെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തില്‍ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം കേരള സമാജം ആംബുലൻസില്‍ നാട്ടിലേക്ക് കൊണ്ടുപോയി.

പിതാവ് പുരുഷോത്തമൻ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപകനും മാതാവ് പ്രീത മേപ്പയില്‍ ഈസ്റ്റ് എസ്‌.ബി സ്കൂള്‍ റിട്ട. അധ്യാപികയുമാണ്. സഹോദരി: അനഘ. സഹോദരി ഭർത്താവ്: അഖില്‍ വയനാട്. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.

Post a Comment

أحدث أقدم
Join Our Whats App Group