Join News @ Iritty Whats App Group

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മൂന്നംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ



കേണൽ സോഫിയ ഖുറേഷിക്കെതിരായ മന്ത്രി വിജയ് ഷായുടെ പരാമർശത്തിൽ മൂന്ന് അംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ. സുപ്രീം കോടതി നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. ഐ.ജി, ഡി.ഐ.ജി, എസ്.പി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുളളത്.

കേണൽ സോഫിയ ഖുറേഷിക്കെതിരായി മന്ത്രി വിജയ് ഷാ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന്, മധ്യപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സുപ്രീം കോടതി നൽകിയ നിർദേശത്തെ തുടർന്നാണ് സർക്കാരിന്റെ നടപടി. ഐ.ജി, ഡി.ഐ.ജി, എസ്.പി എന്നീ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുളളത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ്ഷായുടെ അറസ്റ്റ് തത്കാലത്തേക്ക് സുപ്രീംകോടതി തടഞ്ഞു. അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ആയി എസ്ഐടി കോടതിക്ക് സമർപ്പിക്കണം.വിജയ്ഷാ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, മന്ത്രി നടത്തിയ ക്ഷമാപണത്തെ പൂർണമായി സുപ്രീംകോടതി നിരസിക്കുകയാണ് ഉണ്ടായത്. അനന്തരഫലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണ് ക്ഷമാപണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു. വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമ്മതിക്കാൻ വിജയ് ഷാ തയ്യാറാകുന്നില്ല. ഏതുതരത്തിലുള്ള ക്ഷമാപണമാണ് നടത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷമാപണം എന്ന വാക്കിന് ഒരർത്ഥമുണ്ട്. പരിചയ സമ്പന്നനായ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നിങ്ങൾ സംസാരിക്കുമ്പോൾ പ്രയോഗിക്കുന്ന വാക്കുകളെ കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. സായുധ സേനയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനപ്പെട്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞതവണ കുൻവർ വിജയ്ഷായുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി മന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തി. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. മാധ്യമങ്ങൾ വിഷയത്തെ വളച്ചൊടിച്ചു എന്നായിരുന്നു വിജയ് ഷായുടെ വാദം. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

Post a Comment

Previous Post Next Post
Join Our Whats App Group