കാസര്‍കോട്: കാസർകോട് ബെള്ളൂറടുക്കയില്‍ കത്തിക്ക് മുകളില്‍ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്.
ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി അബദ്ധത്തില്‍ കത്തിക്ക് മുകളില്‍ വീഴുകയായിരുന്നു.സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം.
Post a Comment