Join News @ Iritty Whats App Group

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു, ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധന


കാലവർഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. സർക്കാർ ആശുപത്രിയിലെ മാത്രം കണക്കാണിത്. ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധനയുണ്ട്.

ഒരു മാസത്തിനിടെ 11 പേർ എലിപ്പനി ബാധിച്ചും ആറു പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം 20 പേർ പനിബാധിച്ച് മരിച്ചു. അഞ്ചുമാസത്തിനിടെ എഴുപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മലിനജലത്തിലൂടെയും വായുവിലൂടെയും പടരുന്നതും കൊതുക് പരത്തുന്നതുമായ രോഗങ്ങളാണ് ഭീഷണിയായി മുന്നിലുള്ളത്. മഴക്കാലത്ത് സാധാരണ പടരുന്ന വൈറല്‍ പനിക്ക് പുറമേയാണ് പലവിധ ഭീഷണികള്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group