Join News @ Iritty Whats App Group

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍


സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍ 2,88,394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം. 

എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം രേഖപ്പെടുത്തിയത്. 83.09 ശതമാനം കുട്ടികളാണ് എറണാകുളത്ത് വിജയം നേടിയത്. കുറവ് വിജയശതമാനം കാസര്‍ഗോഡ് ജില്ലയിലാണ്. 71.09 ശതമാനം കുട്ടികളാണ് വിജയം നേടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group