Join News @ Iritty Whats App Group

സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6 ന് ബലിപെരുന്നാൾ, അറഫാ സം​ഗമം 5ന്


റിയാദ്: മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6-ന് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സം​ഗമം ജൂൺ 5-ന് നടക്കും. അതേസമയം, കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുൽഹിജ്ജ 1മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും. 

ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചത്. ദുൽഹിജ്ജ 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി ലഭിക്കുക. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹിജ്ജ 9 മുതല്‍ 13 വരെ അവധി ആയിരിക്കും.

കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group