Join News @ Iritty Whats App Group

കോഴിക്കോട്ട് ലോഡ്ജിൽ യുവാവിനെ വെട്ടിക്കൊന്നു, മരിച്ചത് കൊല്ലം സ്വദേശി, 4 പേർക്കായി അന്വേഷണം

കോഴിക്കോട് : ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ ഒരാളെ വെട്ടിക്കൊന്നു. കൊല്ലം സ്വദേശി സോളമനാണ് കൊല്ലപ്പെട്ടത്. ഹാർബറിന് സമീപം ത്രീ സ്റ്റാർ ലോഡ്ജിൽ ഇന്ന് രാവിലെയാണ് കൊലപാതകമുണ്ടായത്. ലോഡ്ജ് മുറിയിലുണ്ടായിരുന്ന നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

ലോഡ്ജിലെ ഒരു മുറിയിൽ നാല് പേരാണ് ഉണ്ടായിരുന്നത്. അനീഷ് എന്നയാളാണ് മുറിയെടുത്തിരുന്നത്. ഇദ്ദേഹം ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ മുറിയിൽ അനീഷിനൊപ്പം വന്നവരാണ് മറ്റ് നാല് പേർ. സോളമൻ ഇന്നലെയാണ് ഈ ലോഡ്ജിലെത്തിയത്. ലോഡ്ജിലുണ്ടായിരുന്ന മറ്റ് നാല് പേരെ കാണ്മാനില്ല. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

രാവിലെ ക്ലീൻ ചെയ്യുന്നതിനിടെയാണ് ലോഡ്ജിലെ ജീവനക്കാരൻ മുറിക്ക് മുന്നിൽ രക്തം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇരവിപുരം സ്വദേശി സോളമൻ മത്സ്യബന്ധന തൊഴിലാളിയാണ്. ഇയാളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന നാല് പേർക്കായി തിരച്ചിൽ നടത്തുകയാണെന്നും ഫറോക് എസിപി സിദ്ധിഖ് വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group