കുടക്: പരീക്ഷയിൽ തോറ്റതിന്
വിദ്യാർത്ഥിനി കോളേജ്
ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ.
കർണാടകയിലെ കുടക് ജില്ലയിലെ
ഹള്ളിഗട്ടിലെ സിഇടി കോളജിലെ
ഹോസ്റ്റലിലാണ് സംഭവം.
മൂന്നു ദിവസം മുന്‍പ് ജസ്വിനി സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്ലാസില്‍ എത്തി സുഹൃത്തുക്കള്‍ക്ക് മധുരവും വിതരണം ചെയ്തിരുന്നു. വൈകിട്ട് 4 മണിക്ക് തിരിച്ച് ഹോസ്റ്റലില്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോള്‍ വാതില്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിക്കുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊന്നംപേട്ടെ പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പരീക്ഷയില്‍ ആറോളം വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കുറിപ്പില്‍ പറയുന്നത്. റായ്ച്ചൂര്‍ നിവാസിയായ മഹന്തപ്പയുടെ ഏക മകളാണ് ജസ്വിനി.
Post a Comment