ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ നടക്കും. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിൽ ഇന്ന്
സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാന നടക്കും. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി.
മാർപാപ്പയുടെ ഔദ്യോഗിക വസതിയിൽ തന്നെ ലിയോ പതിനാലാമൻ താമസിക്കുമെന്നാണ് സൂചന. ഇന്നലെ കർദ്ദിനാളന്മാരുമായി കൂടിക്കാഴ്ച നടത്തിയ മാർപ്പാപ്പ നാളെ ആദ്യമായി മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കും. സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്ചകള്‍ ആരംഭിക്കും. നാളെ മാധ്യമപ്രവർത്തകരുമായും പതിനാറാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെയും കാണും.
إرسال تعليق