സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് 1000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് വായ്പ. ഒരാഴ്ച മുന്‍പ് സര്‍ക്കാര്‍ 2000 കോടി രൂപ കടമെടുത്തിരുന്നു.
മെയ് മാസത്തെ ക്ഷേമപെന്‍ഷനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ഒരു കുടിശ്ശിക ഗഡുകൂടി വിതരണം ചെയ്യുമെന്നാണ് ധനവകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഈ ആവശ്യത്തിനാണ് കടമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
إرسال تعليق