രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാർഗെ. അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാർഗെ. ബിജെപി വിജയം നേടിയത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ഖര്‍ഗെ എഐസിസി സമ്മേളനത്തിൽ പറഞ്ഞു.
സമീപകാലത്ത് ബിജെപി ജയിച്ച മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് അടക്കം ഇവിഎം തിരിമറി നടന്നെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും സംശയ നിഴലിലാണെന്ന് ഖര്‍ഗെ പറഞ്ഞു. ലോകം മുഴുവന്‍ ബാലറ്റിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണെന്നും അത് തെളിയിക്കാന്‍ അവര്‍ നമ്മോട് ആവശ്യപ്പെടുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.
അതേസമയം ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതും പ്രതിപക്ഷത്തിന് പ്രതികൂലമായി ബാധിക്കുന്നതുമായ തന്ത്രങ്ങളാണ് നിങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് ചര്‍ച്ച രാത്രി വൈകിയും നീട്ടിക്കൊണ്ട് പോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഖാർഗെ വിമര്‍ശിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരുകളുമായുള്ള ഇ=കേന്ദ്ര ബന്ധം എന്നത്തെക്കാളും മോശം അവസ്ഥയിലാണെന്നും മല്ലികാർജുൻ ഖര്‍ഗെ കുറ്റപ്പെടുത്തി.
Post a Comment