എയർപോർട്ട് റോഡിലാണ് പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്.
കോഴിക്കോട് വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകൾ നടത്തിയ വിമാനത്താവള മാർച്ചിൽ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്.
പോലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു. ഗ്രനേഡ് ഉപയോഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. ചില സമരക്കാര്‍ക്ക് പരിക്കേറ്റു.
Post a Comment