Join News @ Iritty Whats App Group

ഷുഹൈബ് കൊലക്കേസ്; എട്ട് സാക്ഷികൾ വിചാരണക്ക് ഹാജരായില്ല




ലശ്ശേരി: മട്ടന്നൂരിലെ യൂത്ത്
കോൺഗ്രസ് നേതാവായിരുന്ന
ഷുഹൈബ് കൊലക്കേസിൽ എട്ട് സാക്ഷികൾ
വിചാരണക്ക് ഹാജരായില്ല.


ഇൻക്വസ്റ്റ് വീഡിയോ ചിത്രീകരിച്ച വീഡിയോ ഗ്രാഫർ ബെന്നി എം. ജോസഫ് മാത്രമാണ് വിചാരണക്കെത്തിയത്. വീഡിയോഗ്രാഫറെ വിസ്തരിച്ചു. ഒ.കെ. പ്രസാദ്, അസറുദ്ദീൻ, ഷിജു, റമീസ് എന്നിവരാണ് ചൊവ്വാഴ്ച വിചാരണക്കെത്താതിരുന്നത്. വിചാരണക്ക് ഹാജരാകാത്തവർക്ക് മേയ് 14 ന് കോടതിയില്‍ ഹാജരാകാൻ ജഡ്ജി നിർദേശം നല്‍കി.

മൂന്നാം അഡീഷനല്‍ ജില്ല സെഷൻസ് ജഡ്ജി റൂബി കെ. ജോസ് മുമ്ബാകെ കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വിചാരണ ബുധനാഴ്ചയും തുടരും. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച്‌ കിട്ടുന്നത് വരെ വിചാരണ മാറ്റി വെക്കണമെന്ന ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട്

വിചാരണകോടതിയില്‍ നല്‍കിയ ഹരജി മൂന്നാം അഡീഷനല്‍ ജില്ല സെഷൻസ് ജഡ്ജി റൂബി കെ. നേരത്തേ നിരസിച്ചിരുന്നു. എടയന്നൂരിലെ സ്കൂള്‍ പറമ്ബത്ത് വീട്ടില്‍ മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് (29). 2018 ഫെബ്രുവരി 12 ന് രാത്രി പത്തരക്ക് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

തില്ലങ്കേരിയിലെ ലക്ഷ്മി നിലയത്തില്‍ എം.വി. ആകാശ് (34), പഴയപുരയില്‍ രജിൻ രാജ് (32), കൃഷ്ണ നിവാസില്‍ ദീപക് ചന്ദ് (33), തയ്യുള്ളതില്‍ ടി.കെ. അസ്കർ (34), മുട്ടില്‍ വീട്ടില്‍ കെ. അഖില്‍ (30), പുതിയ പുരയില്‍ പി.പി. അൻവർ സാദത്ത് (30), നിലാവില്‍ സി. നിജില്‍ (30), പി.കെ. അഭിനാഷ് (32), കരുവോട്ട് എ. ജിതിൻ (30) സാജ് നിവാസില്‍ കെ. സജ്ജയ് (31), രജത് നിവാസില്‍ കെ. രജത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ. പ്രശാന്ത് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

Post a Comment

Previous Post Next Post
Join Our Whats App Group