Join News @ Iritty Whats App Group

ചെമ്പേരിയിൽ യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി




കുടിയാൻമല : ചെമ്പേരിയിൽ യുവാവിൻ്റെ മൃതദേഹം ജീർണ്ണിച്ച നിലയില്‍ വീടിനകത്ത് കണ്ടെത്തി.

ചെമ്പേരി മണ്ണംകുണ്ട് മറ്റത്തിനാനിക്കല്‍ അലക്സ് അഗസ്റ്റ്യനെയാണ് (45) മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിൻ്റെ സമീപത്തു നിന്നും വിഷദ്രാവകത്തിൻ്റെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുടിയാൻമല പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുടിയാൻമല പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group