മുനമ്പം വഖഫ് ഭൂമി കേസിൽ അന്തിമ ഉത്തരവിറക്കുന്നതിൽ നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി. വഖഫ് ബോർഡ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫാറൂഖ് കോളജിന് നോട്ടീസ് അയച്ചു. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല.
നിലവില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസിന്മേല്‍ നിര്‍ണായക ചോദ്യങ്ങള്‍ വഖഫ് ട്രൈബ്യുണലിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് ഫറൂഖ് കോളജ് മാനേജ്‌മെന്റ് മറുപടിയും നല്‍കിയിരുന്നു. 2019ലാണ് ഭൂമി വഖഫാണെന്ന് കണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതെന്നും ഇതിന് മുന്‍പ് തന്നെ ഫറൂഖ് കോളജ് സ്ഥലവില്‍പന നടത്തിയിരുന്നു. എങ്കില്‍ ആ വില്‍പന സാധുമാകില്ലെ എന്ന ചോദ്യം വഖഫ് ട്രൈബ്യുണലില്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്.
Post a Comment