മട്ടന്നൂരിൽ നഗര
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി
നടപ്പിലാക്കുന്ന വിവിധ നിർമാണപ്രവൃത്തികൾ
പുരോഗമിക്കുന്നു.
മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ബൈപ്പാസ് റോഡാണ് ഹരിതഇടനാഴിയായി വികസിപ്പിക്കുന്നത്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഇതുവഴി ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. ഇരുവശങ്ങളിലും പൂന്തോട്ടവും അലങ്കാരങ്ങളുമുള്ള പാതയാക്കി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഇടനാഴിയുടെ ഒരു ഭാഗം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നു വരികയാണ്.
സാമ്രാജ്യത്വവിരുദ്ധസമര സ്‌മാരകമെന്ന നിലയിലാണ് മട്ടന്നൂരില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ബസ്സ്റ്റാന്‍ഡില്‍ ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്‌ഥലത്തായാണ് സ്‌റ്റേജ് ഉള്‍പ്പടെയുള്ള ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുക. 20 ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുപരിപാടികള്‍ നടത്താനായി ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. സ്‌റ്റേജ് നിര്‍മാണത്തിന്റെ 50 ശതമാനത്തോളം പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Post a Comment