Join News @ Iritty Whats App Group

മാനന്തവാടി കാട്ടിക്കുളത്ത് കർണാടക ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

മാനന്തവാടി കാട്ടിക്കുളത്ത് കർണാടക ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്


മാനന്തവാടി: കാട്ടിക്കുളത്ത് രണ്ട് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേ‍ർക്ക് പരിക്ക്. ക‍‍ർണാടക ആർടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുക്കുകയാണ്. 25 ഓളം പേരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വയനാട്ടിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. വൈകിട്ട് നാലരയോടെയാണ് മഴ തുടങ്ങിയത്. ഇതേ തുടർന്ന് മാനന്തവാടി റോഡിൽ മരം ഒടിഞ്ഞുവീണു റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. എതിർ ദിശകളിൽ നിന്ന് വന്ന ബസുകളാണ് കൂട്ടിയിടിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group