Join News @ Iritty Whats App Group

വൻ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചു, വീട്ടിൽ തീ ആളിപടര്‍ന്നു; വിദ്യാര്‍ത്ഥിക്ക് പരിക്ക്


കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ടു കുട്ടികളും ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിൽ തീ ആളിപടര്‍ന്നു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ വീടിനും വീട്ടിലെ സാധനങ്ങള്‍ക്കും കേടുപാടു സംഭവിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group