Join News @ Iritty Whats App Group

നാലമ്പലത്തിലേക്ക് ചില വിഭാ​ഗങ്ങൾക്ക് മാത്രം പ്രവേശനം, ജനകീയ സമിതി പ്രവേശിച്ചു, ആചാരലംഘനമെന്ന് കമ്മിറ്റി




കാസർകോട്: കാസര്‍കോട് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാലമ്പല പ്രവേശനം. ക്ഷേത്ര അനുബന്ധ ചടങ്ങുകളില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന നാലമ്പലത്തിലാണ് ഇന്ന് രാവിലെ ഭക്തര്‍ കയറിയത്. ഭക്തരായ എല്ലാ വിഭാഗക്കാര്‍ക്കും നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകണമെന്ന ആവശ്യത്തിലാണ് പ്രവേശനമെന്ന് ജനകീയ സമിതി വ്യക്തമാക്കി.

ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരാണ് ഇന്നത്തെ നാലമ്പല പ്രവേശനമെന്ന് ക്ഷേത്ര കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. തന്ത്രിയാണ് തുടര്‍ നടപടികള്‍ തീരുമാനിക്കേണ്ടതെന്ന നിലപാടിലാണ് കമ്മിറ്റി. നാലമ്പല പ്രവേശനത്തിന് വർഷങ്ങൾക്ക് മുൻപ് ശ്രമങ്ങൾ നടന്നിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. അടുത്ത ദിവസങ്ങളിലും ഭക്തര്‍ നാലമ്പലത്തില്‍ കയറുമെന്ന് ജനകീയ സമിതി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group