Join News @ Iritty Whats App Group

തലശേരി എരഞ്ഞോളിയില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ അഞ്ച് വയസുകാരി മരിച്ചു

ലശേരി : എരഞ്ഞോളിയില്‍ കളിക്കുന്നതി നിടെ കുഴഞ്ഞുവീണ് ചികിത്സയിലായ അഞ്ചുവയസ്സുകാരി മരിച്ചു. എരഞ്ഞോളി തബലമുക്ക് നിടുമ്ബ്രത്ത് 'പവിത്ര'ത്തില്‍ അവനിക അജിത്ത് ആണ് മരിച്ചത്.


തിങ്കളാഴ്ച‌ രാവിലെ വിഷുക്കൈനീട്ടം വാങ്ങിയശേഷം സഹോദരിയോടൊപ്പം കളിക്കുമ്ബോഴാണ് കുഴഞ്ഞുവീണത്. കുട്ടിയെ തലശ്ശേരിയിലെയും പിന്നിട് കണ്ണൂ രിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സയ്ക്ക് കോഴിക്കോട്ടേക്ക് കൊണ്ടു പോകാനിരിക്കെയാണ് മരണം. ന്യുമോണിയ ബാധയാണ് മരണകാരണ മെന്നാണ് പോസ്റ്റ്മോർട്ട ത്തിലെ പ്രാഥമിക നിഗമനം.


മലാല്‍ എരഞ്ഞോളി നോർത്ത് എല്‍പി സ്‌കൂള്‍ യുകെജി വിദ്യാർഥിനിയാ ണ്. സ്കൂ‌ള്‍-ക്ലബ് തലങ്ങ ളില്‍ നടന്ന കലാകായിക മത്സരങ്ങളില്‍ സമ്മാനംനേടിയിരുന്നു. സ്പ‌ീക്കർ എ.എൻ.ഷംസീർ ഉള്‍പ്പെ ടെയുള്ളവർ അന്ത്യാഞ്ജ ലിയർപ്പിച്ചു. അച്ഛൻ: അജിത്ത് (ബഹ്റൈൻ), അമ്മ: സന്ധ്യാ പവിത്രൻ (ഡേറ്റ എൻട്രി ഓപ്പറേറ്റർ തലശ്ശേരി നോർത്ത് ബി ആർസി). സഹോദരി: ആത്മിക അജിത്ത് (എര ഞ്ഞോളി നോർത്ത് എല്‍ പി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാർഥിനി). അച്ഛൻ്റെ വീടായ അഞ്ചരക്കണ്ടിയി ലും സ്കൂ‌ളിലും വീട്ടിലും പൊതുദർശനത്തിനുശേഷം വാടിയില്‍പ്പീടികയില്‍ അമ്മയുടെ വീട്ടുവളപ്പില്‍ സംസ്ക‌രിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group