Join News @ Iritty Whats App Group

ചൂടിനെ ചെറുക്കാൻ ക്ലാസ് മുറികളില്‍ ചാണകം തേച്ച പ്രിന്‍സിപ്പാളിന്‍റെ മുറിയിൽ ചാണകം എറിഞ്ഞ് വിദ്യാര്‍ത്ഥികൾ

'ചൂടിനെ ചെറുക്കാനുള്ള തദ്ദേശീയ മാര്‍ഗ്ഗം' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ലക്ഷിബായി കോളേജ് പ്രിന്‍സിപ്പൾ വത്സല കേളേജിലെ ക്ലാസ് മുറികളുടെ ചുമരില്‍ ചാണകം തേച്ച് ദിവസങ്ങൾക്കുള്ളില്‍ പ്രിന്‍സിപ്പാളിന്‍റെ മുറിയിലേക്ക് ചാണകം എറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രിന്‍സിപ്പാളിന്‍റെ പ്രവർത്തി അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് റോനാക് ഖത്താരി, പ്രിന്‍സിപ്പൾ വത്സലയുടെ മുറിയില്‍ ചാണക അഭികേഷം നടത്തിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ലക്ഷിബായി കോളേജ് പ്രിന്‍സിപ്പൾ വത്സല മറ്റൊരാളുടെ സഹായത്തോടെ ഡസ്കിന് മുകളില്‍ കയറി നിന്ന് ക്ലാസ് റൂമികളില്‍ ചാണകം തേക്കുന്നത് വൈറലായിരുന്നു. താപം നിയന്ത്രിക്കുന്നതിനായി പരമ്പരാഗത ഇന്ത്യന്‍ അറിവുകളുടെ ഉപയോഗം എന്ന പ്രോജക്റ്റിന്‍റെ ഭാഗമായിട്ടായിരുന്നു പ്രിന്‍സിപ്പൾ വത്സല തന്‍റെ ക്ലാസ് മുറിയുടെ ചുമരുകളില്‍ ചാണകവും മണ്ണും കലര്‍ത്തിയ മിശ്രിതം തേച്ച് പിടിച്ചിത്. വെള്ള വീശിയ ചുമരുകളിലേക്ക് കൈ കൊണ്ട് ചാണകം തേക്കുന്ന വത്സല ടീച്ചറുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group