Join News @ Iritty Whats App Group

തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു; ഝലം നദിയിൽ വെള്ളപ്പൊക്കം, പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി


പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ വീണ്ടും നീക്കവുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടി പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ ഭരണകൂടം ജനങ്ങൾക്ക് നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്

Post a Comment

أحدث أقدم
Join Our Whats App Group