Join News @ Iritty Whats App Group

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ്ജ്ജ് പതിനൊന്നിന് പുറപ്പെടും


കണ്ണൂർ: രാജ്യാന്തര
വിമാനത്താവളത്തിലെ ഹജ്ജ്ഹ
എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ
വർഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ്
പതിനൊന്നിന് പുലർച്ചെ നാല് മണിക്ക്
പുറപ്പെടും.ഹജ്ജ് ക്യാമ്ബ് ഇതിന് മുന്നോടിയായി മേയ് പത്താം തീയതി ആരംഭിക്കും.

ജിദ്ദയിലേക്ക് യാത്ര ചെയ്യുന്നതിന് 24 മണിക്കൂർ മുൻപായി തീർഥാടകർ ഹജ്ജ് ക്യാമ്ബില്‍ എത്തിച്ചേരേണ്ടതാണ്. വിമാനത്തിന്റെ സമയമാകുമ്ബോള്‍, ക്യാമ്ബില്‍ നിന്ന് പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളില്‍ തീർഥാടകരെ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ടെർമിനലില്‍ എത്തിക്കും.

കണ്ണൂരില്‍ നിന്ന് ഹജ്ജ് തീർഥാടകരുമായി എയർ ഇന്ത്യ എക്സ്പ്രസ് ആണ് ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്. മേയ് 29 വരെ കണ്ണൂരിനും ജിദ്ദയ്ക്കും ഇടയില്‍ ആകെ 28 സർവീസുകള്‍ ഉണ്ടാകും. ഇതില്‍, മേയ് 11 മുതല്‍ 15 വരെ ദിവസവും രണ്ട് സർവീസുകള്‍ വീതവും, 16, 17, 18, 19, 21, 22 തീയതികളില്‍ ഓരോ സർവീസും, 23 മുതല്‍ 27 വരെ വീണ്ടും ദിവസവും രണ്ട് സർവീസുകള്‍ വീതവും, 28, 29 തീയതികളില്‍ ഓരോ സർവീസും ഉള്‍പ്പെടുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് ഉപയോഗിക്കുന്ന വിമാനത്തില്‍ ഒരേ സമയം 171 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ഈ വർഷം കണ്ണൂരില്‍ നിന്ന് 4788 തീർഥാടകരാണ് ഹജ്ജിനായി പുറപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group