Join News @ Iritty Whats App Group

'സമാധാനം പുലരണം'; ഭീകരാക്രമണത്തിനെതിരെ തെരുവിലിറങ്ങി കശ്മീർ ജനത, കറുപ്പണിഞ്ഞ് കശ്മീരിലെ പത്രങ്ങൾ

ശ്രീനഗർ: പഹൽഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവിൽ. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങൾ ഒന്നാം പേജ് കറുത്ത നിറത്തിൽ അച്ചടിച്ചു.

'ഇവിടെ ഹിന്ദു - മുസ്ലിം വേർതിരിവില്ല. ഞങ്ങൾക്ക് ജീവിക്കണം ഈ നാട്ടിൽ. സമാധാനം പുലരണം' എന്നാണ് തെരുവിലിറങ്ങിയ കശ്മീർ ജനത ആവശ്യപ്പെടുന്നത്. വിനോദസഞ്ചാരികൾ ഭയമില്ലാതെ കശ്മീരിലേക്ക് ഒഴുകിയെത്തിയതോടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിന് ഇനി എന്തു സംഭവിക്കുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. 

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്മീർ സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group