Join News @ Iritty Whats App Group

രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തൊട്ടവന്റെ കൈ വെട്ടും; അടിയും അഭ്യാസങ്ങളും ബിജെപിക്ക് മാത്രമല്ല വശമുള്ളതെന്ന് കെ സുധാകരന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് ബിജെപിയ്ക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാലക്കാട് നഗരസഭയിലെ ഹെഡ്ഗേവാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ പ്രസ്താവന. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലെന്നാല്‍ വെറുതെ കിളിര്‍ത്തുവന്ന വിത്തല്ല, തങ്ങള്‍ വളര്‍ത്തിയെടുത്ത വിത്താണ്. മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തിരിച്ചടിക്കും. രാഹുലിനെ തൊട്ടുകളിക്കുമ്പോള്‍ ബിജെപിക്കാര്‍ സൂക്ഷ്മത പാലിക്കണമെന്ന് ഓര്‍മിപ്പിക്കുന്നുവെന്ന് പ്രസംഗത്തിനിടെ കെപിസിസി അധ്യക്ഷന്‍ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പറഞ്ഞു.

അഭ്യാസങ്ങളും കൊട്ടും അടിയും ബിജെപിക്ക് മാത്രമല്ല വശമുള്ളത്. തങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് ചോര വരും. തങ്ങള്‍ വെട്ടിയാലും നിങ്ങള്‍ക്ക് മുറിയും. അതിന് പറ്റിയ ആണ്‍കുട്ടികള്‍ ഈ പാര്‍ട്ടിയിലുണ്ടെന്ന് പരസ്യമായി താന്‍ പ്രഖ്യാപിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ജനമനസുകളില്‍ ഭദ്രമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തൊട്ടാല്‍ തൊട്ടവന്റെ കൈ വെട്ടിയില്ലെങ്കില്‍ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടാകില്ല എന്ന് താന്‍ പറയുകയാണ്. അതേസമയം മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കെ സുധാകരന്‍ നടത്തിയ പ്രസംഗം ഇതോടകം വിവാദമായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group