Join News @ Iritty Whats App Group

കുഞ്ഞിന്റെ നിറത്തിന്റെ പേരിൽ പീഡനം;ഇരിട്ടി കേളൻപീടികയിൽ ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ






ഇരിട്ടി: കേളൻപീടികയിൽ
യുവതിയെ തൂങ്ങി മരിച്ച നിലയിൽ
കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്
കസ്റ്റഡിയിൽ.


സ്‌നേഹാലയം വീട്ടില്‍ ജിനീഷിനെയാണ് ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ സ്വദേശി സ്‌നേഹ(25) ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സ്ത്രീധനത്തിന്‍റെ പേരിലും കുഞ്ഞിന്‍റെ നിറത്തിന്‍റെ പേരിലും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്.

നാലുവർഷം മുൻപ് വിവാഹിതരായ സ്‌നേഹയും ജിനീഷും തമ്മില്‍ നിരന്തന്തം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ജിനീഷ് മദ്യപിച്ച്‌ വന്ന ശേഷയും സ്നേഹയെ പതിവായി മർദിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group