Join News @ Iritty Whats App Group

വൃത്തിനാഷണല്‍ കോണ്‍ക്ലേവിൽ നഗരസഭ ഒരുക്കിയ സ്‌റ്റാള്‍ ശ്രദ്ധേയമാവുന്നു




വൃത്തിനാഷണല്‍ കോണ്‍ക്ലേവില്‍ മട്ടന്നൂര്‍ നഗരസഭയും,  തിരുവനന്തപുരം തദ്ദേശസ്വയംഭരണ വകുപ്പ്‌ നേതൃത്വത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ ഏപ്രില്‍ 9ന്‌ ആരംഭിച്ച വൃത്തി കോണ്‍ക്ലേവില്‍ മട്ടന്നൂര്‍ നഗരസഭ ഒരുക്കിയ സ്‌റ്റാള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

നഗരസഭയുടെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, പാഴ്‌വസ്‌തുക്കളില്‍ നിന്ന്‌ നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ മിനിയേച്ചര്‍ രൂപവുമാണ്‌ സ്‌റ്റാളില്‍ ഒരുക്കിയത്‌. പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന്‌ വിവിധ ഇടങ്ങളില്‍ നിന്ന്‌ നിരവധിയാളുകള്‍ സ്‌റ്റാള്‍ സന്ദര്‍ശിക്കുന്നുണ്ട്‌. 9 ന്‌ നടന്ന മികച്ച മാതൃകകളുടെ അവതരണത്തില്‍ പൊതു ജൈവമാലിന്യ സംസ്‌കരണ വിഭാഗത്തില്‍ നഗരസഭയുടെ വിന്‍ഡ്രോകമ്ബോസ്‌റ്റിംഗ്‌ പ്രവര്‍ത്തനം നഗരസഭ പബ്ലിക്‌ ഹെല്‍ത്തി ഇന്‍സ്‌പെക്‌ടര്‍ കെ.എം. പ്രസാദ്‌ അവതരിപ്പിച്ചു. വിദഗ്‌ധ പാനല്‍ ചര്‍ച്ചയില്‍ പ്രവര്‍ത്തന രീതി പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. പി.എച്ച,.ഐമാരായ ജൂലിമോള്‍, സതീഷ്‌, പ്രീത എന്നിവര്‍ പ്രദര്‍ശന സ്‌റ്റാളില്‍ നേതൃത്വം നല്‍കുന്നു. ഏപ്രില്‍ 13ന്‌ പ്രദര്‍ശനം അവസാനിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group