പാലക്കാട്: ഹെഡ്ഗെവാറിന്റെ പേരിനെച്ചൊല്ലി പാലക്കാട് ബിജെപി കോൺഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്ന് പറഞ്ഞ രാഹുൽ ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ചോദിച്ചു. സർവകക്ഷി യോഗത്തിന് തയ്യാറാണ്. കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടത്. കൊലവിളി പ്രസംഗത്തിൽ ബിജെപിക്കെതിരെ കേസെടുക്കാത്തത് ഭയം കൊണ്ടോ അനുകമ്പ കൊണ്ടോ അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
'ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ല, കൊലവിളി പ്രസംഗത്തിൽ കേസെടുക്കണം': രാഹുൽ മാങ്കൂട്ടത്തിൽ
News@Iritty
0
Post a Comment