റോഡരികിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയ വാർത്ത ഇന്നലെയാണ് വന്നത്. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്.
ക്യാൻസർ സാധ്യത കൂട്ടും, കിഡ്നി തകരാറിന് ഇടയാക്കും ; ഡോ. ഡാനിഷ് സലീം
' പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ ഉപയോഗിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്ലാസ്റ്റിക്ക് ഉരുകുമ്പോൾ ഡയോക്സിൻ, ബിപിഎ, ഫോർമാമിഡിൻ തുടങ്ങിയ രാസപദാർത്ഥങ്ങളെല്ലാം ആഹാരത്തിലോട്ട് ചേരാം. അത് കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹോർമോൺ വ്യാതിയാനവും ഉണ്ടാകാം. കൂടാതാ, തെെറോയ്ഡ്, കിഡ്നി തകരാർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ഗർഭിണികളാണ് പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ കഴിക്കുന്നതെങ്കിൽ ജനനവെെകല്യമുള്ള കുഞ്ഞുങ്ഹൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ പ്രതിരോധശേഷി കുറയ്ക്കുന്നതിന് ഇടയാക്കും. ആന്തരിക അവയവങ്ങളിലും തകരാർ ഉണ്ടാക്കാം. വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം കഴിക്കുക. ഭക്ഷണത്തിൽ നിന്ന് അസാധാരണ രുചി അനുഭവപ്പെട്ടാൽ കഴിക്കരുത്...' - അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി എമർജൻസി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. ഡാനിഷ് സലീം പറഞ്ഞു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായിരുന്നു അദ്ദേഹം.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഉപയോഗിച്ച എണ്ണയ്ക്ക് നേരിയ മണ വത്യാസം അനുഭവപ്പെട്ടാൽ അത് എടുക്കാതിരിക്കുകയാണ് വേണ്ടത്. രണ്ടാം വട്ടം ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. കറുപ്പു ചേർന്ന നിറമാകുകയോ ചൂടാക്കുമ്പോൾ പുക വരികയോ ചെയ്‌താൽ ഉപയോഗിക്കരുത്.
Post a Comment