കണ്ണൂർ: കണ്ണൂരിൽ മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശി മുഹമ്മദ് റാഷിദ് എം.പിയാണ് (30) പിടിയിലായത്. ഇയാളിൽ നിന്നും 6.137 ഗ്രാം മെത്താംഫിറ്റമിനും 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ ടൗണിൽ എക്സൈസ് സംഘം വാഹന പരിശോധന നടത്തി വരവെ ഇവരുടെ കണ്ണിൽപ്പെടാതെ മുഗമ്മദ് റാഷിദ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അമിത വേഗതിയിൽ ഓടിച്ച വാഹനം റോഡിലുണ്ടായിരുന്ന മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചു. ഒടുവിൽ തളാപ്പിൽ വെച്ച് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.
കണ്ണൂർ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ വി.പി, സന്തോഷ് എം.കെ, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) സുജിത് ഇ, രജിത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ടി, ഗണേഷ് ബാബു പി.വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷമീന എം.പി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒതുക്കുങ്ങൽ സ്വദേശിയായ സൈഫുള്ള (42) എന്നയാളാണ് കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി.ഷനൂജും സംഘവും നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റ ഭാഗമായിട്ടായിരുന്നു പരിശോധന.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി ദിനേശ്, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിധിൻ, ദിതിൻ, അരുൺ, ജിഷ്ണാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു, ഐശ്വര്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Post a Comment