Join News @ Iritty Whats App Group

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടി ഉഷാ ഹസീനയുടെ പരാതിയിലാണ് നടപടി.

ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.

നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്ക് എതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന തന്റ പരാതിയിൽ ആവശ്യപ്പെട്ടു.

അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിർവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group